പുക്കാട് കലാലയം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
ചേമഞ്ചേരി: വയനാടിനും വിലങ്ങാടിനും താങ്ങായി പുക്കാട് കലാലയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി. വിദ്യാർഥികളും രക്ഷിതാക്കളും പ്രവർത്തകരും സ്വരൂപിച്ച ഒരു ലക്ഷം രൂപ കോഴിക്കോട് അസി. കലക്ടർ ആയുഷ് ഗോയൽ ഐ.എ.എസ്-ന് കൈമാറി. കലാലയം പ്രസിഡണ്ട് യു.കെ രാഘവൻ, വൈസ് പ്രസിഡണ്ട് ശിവദാസ് കാരോളി, ജനറൽ സെക്രട്ടറി സുനിൽ തിരുവങ്ങൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.