ബിവറേജസ് കോർപ്പറേഷൻ കൗണ്ടറിനു സമീപത്ത് നിന്ന് 200 പാക്കറ്റ് ഹാൻസ് പിടികൂടി
.
കൊയിലാണ്ടി: കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ കൊയിലാണ്ടി കേന്ദ്രത്തിലെ വിൽപ്പന കൗണ്ടറിനു സമീപം ബില്ലുകൾ കൂട്ടിയിട്ട ചപ്പു ചവറിൽ ഒളിപ്പിച്ചു വെച്ച നിലയിൽ നിരോധിത പുകയില ഉൽപ്പന്നമായ 200 ഓളം പാക്കറ്റ് ഹാൻസ് എക്സൈസ് സംഘം പിടികൂടി. പ്രതികളെ പിടികൂടാൽ സാധിച്ചിട്ടില്ല.

കൊയിലാണ്ടി എക്സൈസ് ഇൻസ്‌പെക്ടർ സമേഷ് കെ.യുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ലഹരി ഉൽപ്പന്നങ്ങൾ കണ്ടെത്തി നശിപ്പിച്ചത്. എക്സൈസ് പാർട്ടിയിൽ അസി. ഇൻസ്‌പെക്ടർ വിനോദൻ, പ്രിവറ്റീവ് ഓഫീസർ നൈജീഷ്, പ്രിവറ്റീവ് ഓഫീസർ ഡ്രൈവർ സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.
Advertisements




