KOYILANDY DIARY.COM

The Perfect News Portal

കള്ളനോട്ടു കേസിലെ പ്രധാനപ്രതി പിടിയിൽ

കള്ളനോട്ടു കേസിലെ പ്രധാനപ്രതി പിടിയിൽ. ആലപ്പുഴയിലെ കൃഷി ഓഫീസര്‍ ജിഷമോള്‍ അറസ്റ്റിലായ കള്ളനോട്ടു കേസിലെ പ്രധാനപ്രതി വാളയാറില്‍ പിടിയിലായി. ജിഷയുടെ സുഹൃത്തും കളരിയാശാനുമായ ആളാണ് പിടിയിലായതെന്നാണു വിവരം. മറ്റൊരു കേസിലാണ് ഇയാള്‍ പാലക്കാട്ട് അറസ്റ്റിലായത്.

ജിഷമോള്‍ക്ക് കള്ളനോട്ടുകള്‍ നല്‍കിയത് ഇയാളാണെന്ന് മൊഴി നല്‍കിയതായിട്ടാണ് സൂചന. എന്നാല്‍ പിടിയിലായ വ്യക്തിയുടെ പേരു വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ആലപ്പുഴയില്‍ നിന്നും പൊലീസ് സംഘം പാലക്കാട് എത്തിയാല്‍ ഉടന്‍ അവിടുത്തെ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി പ്രതിയെ ആലപ്പുഴയിലെത്തിക്കും.

ജിഷമോള്‍ അറസ്റ്റിലായതിനു പിന്നാലെ നാടുവിട്ട ഇയാള്‍ക്ക് മറ്റു കള്ളനോട്ട് സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുക്കുന്നുണ്ട്. പ്രതിയെ ചോദ്യം ചെയ്താലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു എന്ന് പൊലീസ് പറഞ്ഞു.

Share news
error: Content is protected !!