KOYILANDY DIARY

The Perfect News Portal

കരിപ്പൂരിൽ ഒരു കോടിയോളം രൂപയുടെ സ്വർണവുമായി യുവതി കസ്‌റ്റംസ്‌ പിടിയിൽ

കരിപ്പൂരിൽ ഒരു കോടിയോളം രൂപയുടെ സ്വർണവുമായി യുവതി കസ്‌റ്റംസ്‌ പിടിയിൽ. കോഴിക്കോട് നരിക്കുനി കണ്ടൻ പ്ലാക്കിൽ അസ്‌മാബീവി (32) യാണ്‌ പിടിയിലായത്‌. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചായിരുന്നു ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്.

എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ ദുബായിൽ നിന്നും എത്തിയ അസ്‌മാബീവിയെ കോഴിക്കോട് എയർ കസ്റ്റംസ്‌ ഇൻ്റലിജൻസ് ഉദ്യോഗസ്ഥരാണ്‌ പിടികൂടിയത്‌. സ്വർണമിശ്രിതമടങ്ങിയ 2031 ഗ്രാം തൂക്കമുള്ള 2 പാക്കറ്റുകൾ ആണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. പിടികൂടിയ സ്വർണ്ണമിശ്രിതം വേർതിരിച്ചെടുത്തപ്പോൾ 99.68 ലക്ഷം രൂപ വില വരുന്ന 24 കാരറ്റ് പരിശുദ്ധിയുള്ള 1.769 കിലോ സ്വർണം ലഭിച്ചതായി കസ്റ്റംസ് അറിയിച്ചു.