KOYILANDY DIARY

The Perfect News Portal

ഉത്തർ പ്രദേശിലെ ജലൗനിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള നാണയങ്ങളും വെള്ളി ആഭരണങ്ങളും കണ്ടെത്തി

ഉത്തർ പ്രദേശിലെ ജലൗനിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള നാണയങ്ങളും വെള്ളി ആഭരണങ്ങളും കണ്ടെത്തി. വീട് പണിക്കിടെയാണ് 1862 -ന് മുമ്പുള്ള നാണയങ്ങളുടെ വലിയ ശേഖരവും വെള്ളി ആഭരണങ്ങളും ലഭിച്ചത്. വലിയ ഇരുമ്പ് പെട്ടിക്കുള്ളിൽ നിറച്ച് മണ്ണിൽ കുഴിച്ചിട്ട നിലയിലാണ് ഇവ കണ്ടെത്തിയത്. കോട്വാലി ജലൗനിലെ വ്യാസ് പുര ഗ്രാമത്തിലാണ് സംഭവം. വീട് പണിയ്ക്കായി മണ്ണ് നീക്കം ചെയ്യുന്നതിനിടയിൽ ഇരുമ്പ് പെട്ടി പുറത്ത് വന്നത്.

തൊഴിലാളികളാണ് ആദ്യം പെട്ടി കണ്ടത്. എന്നാൽ ആശങ്ക മൂലം ആരും പെട്ടി തുറന്നുനോക്കാൻ തയ്യാറായില്ല. ഒടുവിൽ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഒറായിയിലെ ഡെപ്യൂട്ടി ജില്ലാ മജിസ്‌ട്രേറ്റ് രാജേഷ് സിംഗിന്റെ സാന്നിധ്യത്തിൽ പെട്ടി തുറന്ന് നോക്കിയപ്പോഴാണ് എല്ലാവരും അമ്പരന്നു പോയത്. അതിപുരാതന നാണയങ്ങളും വെള്ളി ആഭരണങ്ങളുമടങ്ങുന്ന ഒരു വലിയ ശേഖരമാണ് പെട്ടിക്കുള്ളിൽ നിന്ന് കണ്ടെത്തിയത്.