മേപ്പയ്യൂരിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് മാവുള്ളതിൽ എം കുഞ്ഞികണ്ണൻ (88) അന്തരിച്ചു
മേപ്പയ്യൂർ: മേപ്പയ്യൂരിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് മാവുള്ളതിൽ എം കുഞ്ഞികണ്ണൻ (88) അന്തരിച്ചു. മേപ്പയ്യൂരിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നേതൃത്വം നൽകുകയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ കാല മേപ്പയ്യൂർ ലോക്കൽ സെക്രട്ടറിയുമായിരുന്നു. സിപിഐ ജില്ലാകൗൺസിൽ അംഗം, കിസാൻസഭ നേതാവ്, മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് അംഗം, മേപ്പയ്യൂർ സർവ്വീസ് സഹകരണ ബേങ്ക് ഡയരക്ടർ , അർബൻ ബേങ്ക് ഡയരക്ടർ, ഹൗസിങ്ങ് സൊസൈറ്റി ഡയരക്ടർ, സീനിയർ സിറ്റിസൺ വെൽഫയർ സൊസൈറ്റി സ്ഥാപക പ്രസിഡണ്ട്, എന്നീ നിലകളിൽ പ്രവർത്തിച്ചു. 1957 ൽ സ്ഥാപിതമായ മേപ്പയ്യൂർ ഗവ: ഹൈസ്ക്കൂളിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഭാര്യ: കെ സാവിത്രി റിട്ട. അധ്യാപിക മേപ്പയ്യൂർ ജിവിഎച്ച്എസ്എസ്. മക്കൾ :
കെ എസ് രമേശ്‌ചന്ദ്ര, അധ്യാപകൻ എം ഐ എച്ച് എസ് എസ് പൊന്നാനി, സി പി ഐ കൊയിലാണ്ടി ലോക്കൽ സെക്രട്ടറി, സുരേഷ് ചന്ദ്ര (മണി – മെക്കാനിക്ക്) മരുമക്കൾ : അഷിത (അധ്യാപിക ജി എച്ച് എസ് എസ് പന്തലായനി), ഷജില പന്തലായനി സഹോദരങ്ങൾ: പരേതരായ എം. കണാരൻ (മേപ്പയൂർ), ചിരുത. സംസ്ക്കാരം: ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.