കാസർഗോഡ് എംഡിഎംഎ കേസ്; പ്രതികളുടെ രാജ്യാന്തരബന്ധം എൻസിബി പരിശോധിക്കും
.
കാസർഗോഡ് നിന്ന് എംഡിഎംഎയുമായി പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കേസിൽ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ വിവരശേഖരണം തുടങ്ങി. പ്രതികളുടെ രാജ്യാന്തരബന്ധം എൻസിബി പരിശോധിക്കും. പ്രതിയായ പെരുമ്പാവൂർ അറയ്‌ക്കപ്പടി സ്വദേശി പി എ അബ്ദുൾ സലാം നിരവധി വിദേശ യാത്രങ്ങൾ നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു.

പ്രതികൾ ഹവാല ഇടപാട് കണ്ണികളാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എൻസിബി വിവരങ്ങൾ ശേഖരിക്കുന്നത്. ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം മറയാക്കി പ്രതികൾ എംഡിഎംഎ കടത്ത് നടത്തിയതായും സൂചനയുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രതികളുടെ വിദേശയാത്രകളിൽ സംശയം ഉണർന്നത്. മുഖ്യപ്രതിയായ അബ്ദുൾ സലാം ഒരു വർഷത്തിനിടയിൽ ആറ് തവണയാണ് വിദേശയാത്രകൾ നടത്തിയത്.




