കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
കൊയിലാണ്ടി: കോരപ്പുഴ പുതിയ ബൈപ്പാസിൽ കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചെങ്ങോട്ടുകാവ് സെറീന കോട്ടേജ് ഫർസീൻ അഹമ്മദ് (18) ആണ് മരണമടഞ്ഞത്. ഇന്ന് രാവിലെ 10.30 ഓടെ കോരപ്പുഴ പുതിയ ബൈപ്പാസ് പാലത്തിലായിരുന്നു അപകടം. അപകടം നടന്ന ഉടൻ തന്നെ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫൈസൽ അഹമ്മദ്, റംസീന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ : മുഹമ്മദ് ഫിസാൻ, ഫാത്തിമ റിഫ്ന..
കബറടക്കം: മാടാക്കര ജുമാ മസ്ജിദിൽ.
കബറടക്കം: മാടാക്കര ജുമാ മസ്ജിദിൽ.



