KOYILANDY DIARY.COM

The Perfect News Portal

മീൻപിടിത്തത്തിനിടെ വെള്ളം കയറി കടലിൽ താഴ്‌ന്ന വള്ളത്തിലെ തൊഴിലാളികളെ രക്ഷിച്ചു

.

ഫറോക്ക്: ​മീൻപിടിത്തത്തിനിടെ വെള്ളം കയറി കടലിൽ താഴ്‌ന്ന വള്ളത്തിലെ 40 മത്സ്യത്തൊഴിലാളികളെയും വള്ളത്തെയും കരയിലെത്തിച്ചു. ചാലിയത്ത്നിന്നും മീൻപിടിത്തത്തിന് പോയ തെക്കരകത്ത് ജലാലുദീന്റെ “അജലാൻ’ റാണി വള്ളമാണ്‌ ദ്വാരത്തിലൂടെ വെള്ളം കയറി മുങ്ങിത്താഴുന്ന അവസ്ഥയിലായത്.​

 

ഉടൻ ബേപ്പൂരിൽ നിന്നും ഫിഷറീസ് മറൈൻ എൻഫോഴ്‌സ്മെന്റ് രക്ഷാ ബോട്ടെത്തി കെട്ടിവലിച്ച്‌ വള്ളം ബേപ്പൂർ ഹാർബറിൽ എത്തിച്ചു. മറൈൻ എൻഫോഴ്‌സ്മെന്റ് എസ്ഐ ടി കെ രാജേഷിന്റെ നേതൃത്വത്തിൽ സിപിഒ അരുൺ, റെസ്ക്യൂ ഗാർഡുമാരായ രാജേഷ്, ബിലാൽ, അക്ഷയ്, നന്ദു, ഡ്രൈവർ പരക്കലകത്ത് സുജീന്ദ്രൻ, പി വി ജബ്ബാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

 

Share news
error: Content is protected !!