KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് കൊലപാതക കേസിലെ പ്രതി വൈശാഖൻ ആത്മഹത്യ ചെയ്ത നിലയിൽ

.

കോഴിക്കോട് മാളികടവിൽ നടന്ന കൊലപാതക കേസിലെ പ്രതി വൈശാഖൻ ആത്മഹത്യ ചെയ്ത നിലയിൽ. തടമ്പാട്ടുതാഴത്തുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എലിവിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം.

 

കൊലപാതകം നടന്ന് ഏഴ് മാസങ്ങൾക്ക് ശേഷമാണ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒന്നിച്ചു മരിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ഈ ജനുവരിയിലായിരുന്നു ഇയാൾ കൊലപ്പെടുത്തിയത്. സംഭവത്തിൽ വൈശാഖൻ അറസ്റ്റിലായിരുന്നു.

 

Share news
error: Content is protected !!