KOYILANDY DIARY.COM

The Perfect News Portal

ഒരുമ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എംടി ശിവദാസൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

.
പയ്യോളി: പ്രശസ്ത സംഗീതജ്ഞനും ഗായകനുമായ എം ടി ശിവദാസൻ മാസ്റ്ററുടെ അനുസ്മരണം സംഘടിപ്പിച്ചു. അയനിക്കാട് ഒരുമ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി പ്രശസ്ത കവിയും ഗാനരചയിതാവുമായ എ കെ രഞ്ജിത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി കെ രൺധീർ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കെ ടി രാജീവൻ, എംപി ഭരതൻ, എം ടി നാണു മാസ്റ്റർ, ടി കെ കണ്ണൻ, കെ ടി കേളപ്പൻ, ടി സി പ്രകാശൻ, ദിനേശൻ എം.ടി, പി.വി അശോകൻ, സുൻജിത്ത് മാസ്റ്റർ, കെ. അശോകൻ തിക്കോടി, ഇന്ദിര കൊളാവി, വി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
.
.
തുടർന്ന് സംഗീത വിദ്യാർത്ഥികൾ ചേർന്ന് ശിവദാസൻ മാസ്റ്റർ സംഗീതം നൽകിയ പാട്ടുകളുടെ ഗാനാർച്ചനയും നടന്നു. പിടിവി രാജീവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ചുള്ളിയിൽ ശശീന്ദ്രൻ സ്വാഗതവും എംപി മോഹനൻ നന്ദിയും പറഞ്ഞു.
Share news
error: Content is protected !!