കോഴിക്കോട് കാർ നിയന്ത്രണം വിട്ട് അപകടം; 3 പേർക്ക് പരിക്ക്
.
കോഴിക്കോട് മാവൂർ പാറമ്മലിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റു. പാറമ്മൽ സ്വദേശി അഹമ്മദ്, സ്റ്റേഷനറി കട ഉടമയായ പി.ടി മുഹമ്മദ്, കാർ യാത്രക്കാരി കുനിയിൽ സ്വദേശി ഫാത്തിമ ഷബിൻ എന്നിവർക്കാണ് പരുക്കേറ്റത്.

ഇന്നലെ രാത്രി പതിനൊന്നെ കാലോടെയായിരുന്നു അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തുനിന്നും മാവൂർ ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവ കാർ റോഡരികിലൂടെ നടന്നു പോകുകയായിരുന്ന അഹമ്മദിനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് റോഡരികിലെ സ്റ്റേഷനറി കടകളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ റോഡിലേക്ക് മറിഞ്ഞു. അപകട ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പരുക്കേറ്റവരെ കാറിൽ നിന്നും പുറത്തെടുത്തത്.




