കോഴിക്കോട് ചാലിയാറിൽ തോണി മറിഞ്ഞ് യുവാവിനെ കാണാതായി: രണ്ട് പേർ നീന്തി രക്ഷപ്പെട്ടു
.
കോഴിക്കോട്: ചാലിയാറിൽ മീൻപിടിത്തത്തിനിടെ തോണി മറിഞ്ഞ് യുവാവിനെ കാണാതായി. മാവൂർ സ്വദേശി ബാസിലിനെയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. ബുധനാഴ്ച പുലർച്ചെ 12 മണിയോടെയാണ് സംഭവം നടന്നത്. മണന്തല കടവിന് സമീപമാണ് തോണി മറിഞ്ഞത്. സ്ഥലത്ത് നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് തിരച്ചിൽ തുടരുകയാണ്.




