KOYILANDY DIARY

The Perfect News Portal

വീട്ടിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച കേസിൽ ലൊക്കേഷൻ മാനേജർ പിടിയിൽ

കൊച്ചി: വീട്ടിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച കേസിൽ ലൊക്കേഷൻ മാനേജർ പിടിയിൽ. കൽവാത്തി സ്വദേശി അബ്ദുൾ റഹീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 26 നായിരുന്നു ചിരട്ടപ്പാലത്തെ വീട്ടിൽ നിന്നും 25 ലക്ഷം രൂപയും സ്വർണാഭരണങ്ങളും ക്യാമറയും മോഷണം പോയത്.
വീട്ടുകാർ പള്ളിയിൽ പോയ സമയം വാതിൽ കുത്തിപ്പൊളിച്ച് അകത്തു കയറി മോഷണം നടത്തുകയായിരുന്നു. അറസ്റ്റിലായ അബ്ദുൾ റഹിം ഫോർട്ട് കൊച്ചി ബീച്ചിൽ ഫുഡ് കോർട്ട് നടത്തുകയാണ്. ലൊക്കേഷൻ മാനേജരായി ജോലി ചെയ്യുന്ന ഇയാൾ സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി ചക്കിട്ടപ്പറമ്പ് സ്വദേശി മുജീബിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.
Advertisements