KOYILANDY DIARY.COM

The Perfect News Portal

ഏഷ്യൻ ​ഗെയിംസിൽ വനിതകളുടെ ട്രാപ്പ് ഷൂട്ടിങ്ങ് ടീം ഇനത്തിൽ ഇന്ത്യക്ക് വെള്ളി

.

ഏഷ്യൻ ​ഗെയിംസിൽ വനിതകളുടെ ട്രാപ്പ് ഷൂട്ടിങ്ങ് ടീം ഇനത്തിൽ ഇന്ത്യക്ക് വെള്ളി. നീരു ധണ്ഡ, ആഷിമ അഹ്‌ലാവത്, മനീഷ് കീർ എന്നിവരടങ്ങിയ സംഘമാണ് മെഡൽ സ്വന്തമാക്കിയത്. 328 പോയിന്റുകൾ നേടിയാണ് ഇന്ത്യയുടെ വെള്ളി നേട്ടം. ചൈന സ്വർണ്ണവും കുവൈറ്റ് വെങ്കലവും നേടി.

 

നിലവൽ 4 സ്വർണ്ണവും 20 വെള്ളിയും 21 വെങ്കലവും ഉൾപ്പെടെ ആകെ 45 മെഡലുകളുമായി മെഡൽ പട്ടികയിൽ 12-ാം സ്ഥാനത്താണ് ഇന്ത്യ. ഏഷ്യൻ ​ഗെയിംസിൻ്റെ പത്താം ദിനത്തിൽ മെഡൽ നേട്ടം ഉയർത്താനുള്ള ശക്തമായ മുന്നേറ്റത്തിലാണ് ഇന്ത്യ. ഇന്നലെ നടന്ന വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ ഫൈനലിന് യോഗ്യത നേടാനാകാതെ മനു ഭാക്കർ പുറത്തായിരുന്നു.

 

579 പോയിന്റ് മാത്രമാണ് താരത്തിന് നേടാനായത്. ഏഷ്യൻ ഗെയിംസിലെ മനു ഭാക്കറിന്റെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നില്ല. നേരത്തെ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിലും താരം പുറത്തായിരുന്നു. അഞ്ചാം സ്ഥാനത്താണ് മനു ഫിനിഷ് ചെയ്തത്.

Share news