KOYILANDY DIARY

The Perfect News Portal

മേലടി ബ്ലോക്ക് പഞ്ചായത്ത് കീഴരിയൂർ ഡിവിഷനിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി.

മേലടി ബ്ലോക്ക് പഞ്ചായത്ത് കീഴരിയൂർ ഡിവിഷനിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. ഇടതു മുന്നണി സ്ഥാനാർത്ഥി എം.എം. രവാന്ദ്രൻ 158 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. എതിർ സ്ഥാനാർത്ഥിയായി യു.ഡി.എഫ്.ലെ പറോളി ശശിയും, ബിജെപി സ്വതന്ത്ര സ്ഥാനാർത്ഥി സന്തോഷ് കാളിയത്തും രംഗത്തുണ്ടായിരുന്നു. കിട്ടിയ വോട്ട്: എൽ.ഡി.എഫ് 2420, യുഡിഎഫ് – 2262, സ്വതന്ത്രൻ 164 വോട്ട്. ഭൂരിപക്ഷം: എൽ.ഡി.എഫ് 158.

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന സിപിഐ(എം) അംഗം കെ.പി ഗോപാലൻ നായർ രാജിവെച്ച ഒഴിവിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. ഗോപാലൻ നായർക്ക് 143 വോട്ടിൻ്റെ ഭൂരിപക്ഷമായിരുന്നു ഉണ്ടായിരുന്നത്.