KOYILANDY DIARY

The Perfect News Portal

ഉപതെരഞ്ഞെടുപ്പ്: മണിയൂരിൽ എൽഡിഎഫ് വിജയിച്ചു

വടകര: മണിയൂർ പഞ്ചായത്തിലെ മണിയൂർ നോർത്ത് വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച എ ശശിധരൻ 340 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് തെരെഞ്ഞെടുക്കപ്പെട്ടത്. 1408 വോട്ടർമാരാണ് വാർഡിലുള്ളത്. 1163 പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു.

എൽഡിഎഫ് സ്ഥാനാർഥിയായ എ ശശിധരന് 741 വോട്ടും, യുഡിഎഫ് സ്ഥാനാർഥി ഇ എം രാജന് 401   വോട്ടും, ബിജെപി സ്ഥാനാർഥി ഷിബുവിന് 21 വോട്ടും ലഭിച്ചു. എൽഡിഎഫിലെ സിപിഐ എം പഞ്ചായത്തംഗമായിരുന്ന കെ പി ബാലൻ്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരെഞ്ഞെടുപ്പ് നടന്നത്. 107 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് കെ പി ബാലൻ തെരെഞ്ഞെടുക്കപ്പെട്ടിരുന്നത്.