KOYILANDY DIARY

The Perfect News Portal

ലോയേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം, പതാകദിനം ആചരിച്ചു

ലോയേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം, പതാകദിനം ആചരിച്ചു. കൊയിലാണ്ടി: ഫിബ്രവരി 24, 25, 26 തിയ്യതികളിലായി കൊല്ലത്ത് വെച്ച് നടക്കുന്ന ലോയേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി പതാക ദിനം ആചരിച്ചു. കൊയിലാണ്ടി കോടതി പരിസരത്ത് വെച്ച് നടന്ന പരിപാടി ലോയേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വക്കറ്റ് കെ. സത്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പ്രവീൺ ഓട്ടൂർ അധ്യക്ഷത വ ഹിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി പി. പ്രശാന്ത്, സംസ്ഥാന കൗൺസിൽ അംഗം സോഫിയ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി പി. ജതിൻ സ്വാഗതവും ട്രഷറർ ഇ. സുഭാഷ് നന്ദിയും പറഞ്ഞു.