KOYILANDY DIARY

The Perfect News Portal

യു.എം.സി സഹായ പദ്ധതി ‘ആർദ്രം’ ഉദ്ഘാടനം ചെയ്തു

യു.എം.സി സഹായ പദ്ധതി ‘ആർദ്രം’ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: യുനൈറ്റഡ് മർച്ചൻ്റ്സ് ചേംബർ ( യു.എം.സി) സംസ്ഥാന കമ്മിറ്റി വ്യാപാരികൾക്ക് നടപ്പിലാക്കുന്ന സഹായ പദ്ധതിയായ ‘ആർദ്രം’ കൊയിലാണ്ടി യൂണിറ്റിൻ്റെ ഉദ്ഘാടനം കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ ഹാളിൽ വെച്ച് നടന്നു. ആദ്യ അപേക്ഷ പി. എം. മൂസ്സയിൽ നിന്നും സ്വീകരിച്ചു കൊണ്ട് യു.എം.സി ജില്ലാ പ്രസിഡണ്ട് രൂപേഷ് കോളിയോട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ. കെ. നിയാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി സി. എ. റഷീദ്, സഞ്ജയ്‌ മാത്യു, ആലി, കെ. ദിനേശൻ, പി. കെ. ഷുഹൈബ്, അമേത്ത് കുഞ്ഞഹമ്മദ്, പി. കെ. മനീഷ്,  പി. പി. ഉസ്മാൻ, പി. പവിത്രൻ, പി. ചന്ദ്രൻ, വി. കെ. ഹമീദ് എന്നിവർ സംസാരിച്ചു. കെ. എം. എ ജനറൽ സെക്രട്ടറി കെ. പി. രാജേഷ് സ്വാഗതവും യൂ. അസീസ് നന്ദിയും പറഞ്ഞു.
Advertisements