KOYILANDY DIARY

The Perfect News Portal

മൂടാടി പഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെൻ്റർ 20ന് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും

മൂടാടി പഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെൻ്റർ 20ന് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7 ലക്ഷം രൂപ ചിലവഴിച്ച് ഹിൽബസാറിലാണ് ജെൻഡർ റിസോഴ്സ് സെന്റർ നിർമ്മിച്ചത്. ലിംഗനീതിയിൽ അധിഷ്ഠിതമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ജെൻഡർ റിസോഴ്സ് സെന്റർ തുടങ്ങാൻ തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രിസിഡണ്ട് സി.കെ ശ്രീകുമാർ പറഞ്ഞു. നിലവിലുള്ള അംഗൻവാടി കെട്ടിടത്തിനോട് ചേർന്നാണ് പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയുന്ന ജാഗ്രത സമിതിയുടെ കേന്ദ്ര മായും സെൻ്റർ പ്രവർത്തിക്കും, കുടുംബശ്രീ കൌൺസിലിംഗ് സെൻ്റർ, സൗജന്യ നിയമ സഹായ ലഭ്യത, തൊഴിൽ പരിശീലനം, കുടുംബ കൌൺസലിംഗ്,, സ്ത്രീപദവി പഠനം, തുടങ്ങി സ്ത്രീ പുരുഷ സമത്വം ലക്ഷ്യമാക്കിയുളള വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ ജെൻഡർ റിസോഴ്സ് സെന്ററിൽ നടക്കുമെന്ന് അദ്ധേഹം പറഞ്ഞു.
2023 ഫെബ്രുവരി 20ന് ഉച്ചയ്ക്ക് 2.00 മണിക്ക് കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീലയുടെ അദ്ധ്യക്ഷതയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ജെൻഡർ റിസോഴ്സ് സെന്റർ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖരും ചടങ്ങിൽ പങ്കാളികളാകും.