KOYILANDY DIARY

The Perfect News Portal

കുമരകവും ബേപ്പൂരും സ്വദേശി ദർശൻ പദ്ധതിയിൽ.

കുമരകവും ബേപ്പൂരും സ്വദേശി ദർശൻ പദ്ധതിയിൽ. തിരുവനന്തപുരം: ടൂറിസം വികസനത്തിനായി കേന്ദ്ര സർക്കാർ ആരംഭിച്ച സ്വദേശി ദർശൻ പദ്ധതിയിൽ കേരളത്തിലെ പ്രദേശങ്ങളെയും ഉൾപ്പെടുത്തി. കുമരകം, ബേപ്പൂർ എന്നീ പ്രദേശങ്ങളെയാണ് സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. സംസ്ഥാന ടൂറിസം വകുപ്പിൻ്റെ നിർദേശം പരിശോധിച്ച ശേഷമാണ് കേന്ദ്രത്തിൻ്റെ പ്രഖ്യാപനമെന്ന് ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു.

ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഈ പദ്ധതിയിലൂടെ സാധിക്കും. വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തിൽ മികച്ച സൗകര്യങ്ങളാകും ഈ ഡെസ്റ്റിനേഷനുകളിൽ ഒരുക്കുക. ബേപ്പൂരിലെ ഉരു ടൂറിസം, ജലസാഹസിക ടൂറിസം, കുമരകത്തെ കായൽ ടൂറിസം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാകും പദ്ധതികൾ. സംസ്ഥാന സർക്കാരിൻ്റെ നിർദേശം അംഗീകരിച്ച് ഡെസ്റ്റിനേഷനുകളെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് മന്ത്രി നന്ദി അറിയിച്ചു.