KOYILANDY DIARY

The Perfect News Portal

മലപ്പുറം താനൂരിൽ മാരകമായ മയക്കുമരുന്നും പണവും ആയുധങ്ങളുമായി യുവാവ് പോലീസ് പിടിയിൽ.

മലപ്പുറം: താനൂരിൽ മാരകമായ മയക്കുമരുന്നും പണവും ആയുധങ്ങളുമായി യുവാവ് പോലീസ് പിടിയിൽ. താനൂർ കണ്ണന്തളിയിൽ ജാഫർ അലി (37) യാണ് പിടിയിലായത്. ഇയാളുടെ  ചെറിയേരിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആണ് ഇവ പിടിച്ചെടുത്തത്. മലപ്പുറം  ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

1 കിലോ 70 ഗ്രാം എം. ഡി. എം. എ, ഇത് അളന്നു നൽകുന്നതിനുള്ള മെത്ത് സ്കെയിൽ, എയർഗൺ, കൊടുവാൾ, നെഞ്ചക്ക്, വിവിധ ആകൃതിയിലുള്ള കത്തികൾ, കത്തികൾ മൂർച്ച കൂട്ടുന്നതിനുള്ള അരം, ഇരുമ്പ് പൈപ്പ് , മരത്തിൻ്റെ വടികൾ, 76000 രൂപ എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്. നേരത്തെയും  ഇയാൾ സമാനകേസിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.