KOYILANDY DIARY

The Perfect News Portal

ബൈപ്പാസ് നിർമ്മാണം: മുത്താമ്പി റോഡിലെ അണ്ടർപ്പാസിന് ഉയരക്കുറവ്

ബൈപ്പാസ് നിർമ്മാണം കൊയിലാണ്ടി മുത്താമ്പി റോഡിലെ അണ്ടർപ്പാസിന് ഉയരം കുറവെന്ന് പരാതി. വലിയ വാഹനങ്ങൾ കടന്നു പോകാനാകാത്ത നിലയിൽ പാലം പണി പുരോഗമിക്കുകയാണ്. മെയിൻ സ്ലാബിൻ്റെ വർക്കാണ് ഇപ്പോൾ ദ്രൂതഗതിയിൽ നടക്കുന്നത്. ഇതോടെ കണ്ടെയിനർ ഉൾപ്പെടെ വലിയ വാഹനങ്ങൾക്ക് ഇതു വഴി കടന്ന് പോകാനാകില്ല. ബൈപ്പാസ് നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്ന സമയത്ത് പ്രദേശത്തെ ജനപ്രതിനിധികൾക്കും നാട്ടുകാർക്കും അണ്ടർപ്പാസിന് ഉയരക്കുറവുണ്ടാകില്ല എന്നും വലിയ വാഹനങ്ങൾ കടന്നു പോകാൻ പാകത്തിൽ 18 അടി ഉയരം ഉണ്ടാകുമെന്നും ഉത്തരവാദപ്പെട്ട എഞ്ചിനീയർമാർ ഉറപ്പ് നൽകിയതാതിയിരുന്നു.

എന്നാൽ ഇപ്പോൾ വർക്ക് പുരോഗമിക്കുമ്പോൾ 18 അടി ഉയരം എന്നത് 15 അടിയിൽ താഴമാത്രമാണെന്നതാണ് വസ്തുത. ഇപ്പോഴുള്ള ഉപരതലത്തിൽ ഒരടി ഉയരത്തിൽ ഇൻ്റർലോക്ക് പതിക്കാനുണ്ട്. മെയിൽ സ്ലാബിന് കെട്ടിയ കമ്പിക്ക് ഒരടി താഴയായിട്ടാണ് സ്ലാബിൻ്റെ അടി ഭാഗം ഉണ്ടാകുക. അങ്ങിനെ വന്നാൽ 14 അടി മാത്രമാണ് ഉയരം ഉണ്ടാകുക. ഇത് പ്രദേശത്തിൻ്റെ വികസന പ്രവർത്തനങ്ങളെയും, സാധാരണ ജീവിതത്തെയും കാര്യമായി ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. പോരാത്തതിന് നമ്പ്രത്ത്കരയിലെ പോലീസ് ക്യാമ്പ്, പേരാമ്പ്രയിലെ ആർമിയുടെ ട്രെയിനിംഗ് സെൻ്റർ, നടുവണ്ണൂരിൽ പ്രവർത്തിക്കുന്ന കേരഫെഡ് കോക്കനട്ട് കോംപ്ലക്സ് എന്നീ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലേക്കും പോകുന്ന ഏറ്റവും പ്രധാനപ്പെട്ട റോഡാണിത്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഉയോഗിക്കുന്ന ഉയരം കൂടിയ ക്രെയിൻ ഉൾപ്പെടെ ഇതുവഴി കടന്നുപോകാനാവില്ല.

ജെ.സി.ബി.കൾക്ക് തകരാർ സംഭവിച്ചാലും വർക്ക് സൈറ്റ് മാറാനും ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാൽ സാധാരണ ലോറിക്ക് മുകളിൽ കയറ്റിയാണ് കൊണ്ടുപോകാറുള്ളത്. ഇത് ഇനി സാധ്യാമാവില്ലെന്നതാണ് വസ്തുത. ഇത് പല മേഖലയിൽ പ്രവർത്തുക്കുന്നവർക്കും വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിവെക്കുക. ഈ ഘട്ടത്തിൽ അടിയന്തരമായി എം.എൽ.എയും മറ്റ് ജനപ്രതിനിധികളും, നഗരസഭയും രംഗത്തിറങ്ങി നാടിൻ്റെ വികസനങ്ങൾക്ക് തുരങ്കം വെക്കുന്ന ബൈപ്പാസ് നിർമ്മാണക്കമ്പനിയുടെ ഉദാസീനത അവസാനിപ്പിക്കാൻ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Advertisements