KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ രജത ജൂബിലി: ബാലസഭ യാത്ര നടത്തി

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ബാലസഭ യാത്ര നടത്തി. ബാലസഭാ ഭാരവാഹികൾക്ക് വേണ്ടിയാണ് യാത്ര സംഘടിപ്പിച്ചത്. ബാലസഭാ രംഗത്തെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ യാത്ര സഹായകമാവും. തുമ്പൂർമുഴി ഡാം
ആതിരപ്പള്ളി വാഴച്ചാൽ സന്ദർശനം ബാലസഭാംഗങ്ങൾക്ക് ഹൃദ്യ അനുഭവമായി. തുമ്പൂർമുഴിയിലെ തൂക്കു പാലവും ആതിരപ്പളളിയിലെ വെള്ളച്ചാട്ടവും
അരുവിയിലെ കുളിയും എല്ലാവരുടെയും മനം കുളിരണിയിച്ചു. കൂട്ടുകാർ വളരെ സന്തോഷത്തോടെ യാത്രയിൽ ആദ്യാവസാനം ഇടപെട്ടു. കെ. ഷിജു ചെയർമാൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി. യാത്രയുമായി സഹകരിച്ച ഏവരേയും അഭിവാദ്യം ചെയ്തു.