KOYILANDY DIARY

The Perfect News Portal

കെ.എസ്.ടി.എ കോഴിക്കോട് ജില്ലാ സമ്മേളനം ലോഗോ പ്രകാശനം ചെയ്തു

കൊയിലാണ്ടി: കെ.എസ്.ടി.എ 32-ാം ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മതനിരപേക്ഷ വിദ്യാഭ്യാസം, വൈജ്ഞാനിക സമൂഹം വികസിത കേരളം എന്നീ മുദ്രാവാക്യമുയർത്തിയാണ് ജനുവരി 14, 15 തിയ്യതികളിലായി ജില്ല സമ്മേളനം കൊയിലാണ്ടിയിൽ നടക്കുന്നത്. കെ.എസ് ടി.എ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി ആർ. എം രാജൻ, സംഘാടകസമിതി പ്രചരണ കമ്മിറ്റി ചെയർമാൻ കെ. ഷിജു, കെ.എസ്.ടി.എ ജില്ല സമ്മേളന സ്വാഗത സംഘം ജനറൽ കൺവീനർ ഡി. കെ. ബിജു, ഗണേശൻ കക്കഞ്ചേരി, എൻ ഗോപിനാഥ്, ജോർജ് കെ.ടി എന്നിവർ പങ്കെടുത്തു.
സമ്മേളനത്തോടനുബന്ധിച്ച് സാംസ്കാരിക സദസ്സ്, അധ്യാപിക സംഗമം, പൂർവ്വ അധ്യാപക സംഗമം സെമിനാർ, വിദ്യാർത്ഥികൾക്കുള്ള ചിത്രരചന മത്സരം, പൊതുസമ്മേളനം എന്നിങ്ങനെയുള്ള വിവധ പരിപാടികൾ സമ്മേളനത്തോടനുബന്ധിച്ച് നടത്തുമെന്ന് സംഘാടകസമിതി ഭാരവാഹികൾ പറഞ്ഞു.