KOYILANDY DIARY

The Perfect News Portal

ലോകകപ്പ് ഫൈനല്‍ ദിവസം ബെവ്കോ വിറ്റത് 50 കോടിയുടെ മദ്യം

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ആവേശം സംസ്ഥാനത്ത് മദ്യവിൽപ്പനയിലും പ്രതിഫലിച്ചു. ലോകകപ്പ് ഫൈനൽ ദിനത്തിൽ ബെവ്കോ വിറ്റത് 50 കോടിയുടെ മദ്യം. ഓണം,ക്രിസ്മസ്, ഡിസംബർ 31 ദിവസങ്ങളിലാണ് സാധാരണ റെക്കോർഡ് മദ്യവിൽപന നടക്കാറുള്ളത്. എന്നാൽ  കണക്ക് പ്രകാരം 20 കോടിയുടെ അധിക മദ്യവിൽപന ലോകകപ്പ് ഫൈനൽ ദിവസം നടന്നത്.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. തിരൂർ ബെവ്‌കോ ഔട്ട്‌ലെറ്റിൽ മാത്രം 45 ലക്ഷം രൂപയുടെ മദ്യം വിറ്റഴിച്ചു.  രണ്ടാം സ്ഥാനത്തുള്ള വയനാട് വൈത്തിരി ഔട്ട്‌ലെറ്റിൽ 43 ലക്ഷത്തിൻ്റെ മദ്യം വിറ്റു. തിരുവനന്തപുരം പവർഹൗസ് ഔട്ട്‌ലെറ്റിൽ 36 ലക്ഷം രൂപയുടെ മദ്യവും വില്‌പന നടന്നു.