KOYILANDY DIARY

The Perfect News Portal

ചിലപ്പതികാരം വിൽ കലാമേളയുടെ പ്രദർശനം നടത്തി

നെല്ല്യാടി ശ്രീരാഗം ആർട്സ് ഒരുക്കിയ ‘ചിലപ്പതികാരം’  വിൽ കലാമേളയുടെ പ്രദർശനം നടത്തി. കേരള കലാമണ്ഡലം അവാർഡ് ജേതാവ് മുചുകുന്ന് പത്മനാഭൻ പരിപാടി ഉദ്ഘാടനം ചെയ്തു. മോഹനൻ നടുവത്തൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ രമേശൻ മാസ്റ്റർ, ടി.പി. ശൈലജ, കലാകാരന്മാരായ കൊടക്കാട് കരുണൻ മാസ്റ്റർ, കെ.ടി. ഗോപാലൻ മാസ്റ്റർ, പാലക്കാട്‌ പ്രേംരാജ് എന്നിവർ സംസാരിച്ചു.

ഡോ. ആർ.സി. കരിപ്പത്ത് രചിച്ച ചിലപ്പതികാരം എന്ന വിൽ കലാമേളയുടെ സംഗീതം പാലക്കാട് പ്രേംരാജ്. നിർമ്മാണവും സംവിധാനവും ഗംഗാധാരൻ പെരുംകുനി. അരങ്ങിൽ  ശ്രീനി നടുവത്തൂർ, മനോജ്‌ കൊല്ലം, നകുലൻ കോഴിക്കോട്, ഗിരീഷ് നെല്ല്യാടി, നാരായണൻ വിയ്യൂർ. ഗാനാലാപനം ശിവൻ സാവേരി, വാവ മഹേഷ്. ബാബു കൊയിലാണ്ടി, ദിനേശ് കൊല്ലം, ഗോപിനാഥ് ഹിൽബസാർ, രവി മേലൂർ, മേക്കപ്പ് അശോക് അക്ഷയ, രംഗസജീകരണം രവി പാണക്കുനി എന്നിവരാണ് അണിയറയിൽ പ്രവർത്തിക്കുന്നത്. ചടങ്ങിൽ സുബിൻ പെരുംകുനി നന്ദി പറഞ്ഞു.