KOYILANDY DIARY

The Perfect News Portal

കെ എസ് ടി എ ജില്ലാ സമ്മേളനം സംഘാടകസമിതിയായി

മതനിരപേക്ഷ വിദ്യാഭ്യാസം, വൈജ്ഞാനിക സമൂഹം, വികസിത കേരളം എന്ന മുദ്രാവാക്യവുമായി കെ എസ് ടി എ വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന കോഴിക്കോട് ജില്ലാ സമ്മേളന സ്വാഗതസംഘം രൂപീകരിച്ചുൂ. ജനുവരി 14, 15 തിയ്യതികളിലായി കൊയിലാണ്ടി നഗരസഭ ഇ.എം.എസ് ടൌൺഹാളിലാണ് സമ്മേളനം നടക്കുന്നത്. സംഘാടകസമിതി രൂപീകരണയോഗം കർഷകസംഘം കേന്ദ്ര കമ്മിറ്റി അംഗം പി വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ ജില്ലാ പ്രസിഡണ്ട് എൻ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.
Advertisements
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി പി രാജീവൻ സമ്മേളന മുദ്രാവാക്യം വിശദീകരിച്ച് സംസാരിച്ചു. മുൻ എംഎൽഎ കെ ദാസൻ, നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട്, കെ കെ മുഹമ്മദ്, സിഐടിയു ഏരിയ വൈസ് പ്രസിഡണ്ട് ടി കെ ചന്ദ്രൻ, സംസ്ഥാന എക്സിക്യൂട്ടീവ് സ്മിജ പി എസ്, ജിതേഷ് ശ്രീധർ (എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം), സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ഷാജിമ, സജീഷ് നാരായണൻ, ജില്ലാ ട്രഷറർ എം ഷീജ തുടങ്ങിയവർ സംസാരിച്ചു.
സമ്മേളന വിജയത്തിനായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികൾ  കാനത്തിൽ ജമീല എംഎൽഎ (ചെയർമാൻ), ടി കെ ചന്ദ്രൻ (വൈസ് ചെയർമാൻ), ഡി.കെ ബിജു (ജനറൽ കൺവീനർ) സി ഉണ്ണികൃഷ്ണൻ, കെ ശാന്ത (കൺവീനർമാർ) എം ഷീജ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.