KOYILANDY DIARY

The Perfect News Portal

കോഴിക്കോട് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം: ബസ് ഡ്രൈവര്‍ അറസ്റ്റിൽ

കോഴിക്കോട് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം: ബസ് ഡ്രൈവര്‍ അറസ്റ്റിൽ. കഴിഞ്ഞ മാസം 24 നായിരുന്നു കാക്കൂര്‍ പിസി പാലം സ്വദേശിനിയായ യുവതിയുടെ മരണം.  കോഴിക്കോട്-ബാലുശേരി റൂട്ടിലോടുന്ന സ്വകാര്യ ബസിൻ്റെ ഡ്രൈവര്‍ നന്മണ്ട സ്വദേശി ശരത് ലാല്‍ (31) നെയാണ് കാക്കൂര്‍ പോലീസ് അറസ്റ്റുചെയ്തത്. ആത്മഹത്യാപ്രേരണക്കുറ്റമാണ് ഇയാള്‍ക്കെതിരായി ചുമത്തിയിട്ടുള്ളത്.

പ്രതി ഡ്രൈവറായി പോകുന്ന ബസില്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന യുവതിയുമായി ഉണ്ടായിരുന്ന പരിചയം മുതലെടുത്ത് സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും പണം തിരികെ ചോദിച്ചതോടെ ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. യുവതിയുടെ മൊബൈല്‍ ഫോണ്‍, വാട്‌സ്ആപ്പ് ചാറ്റുകള്‍ എന്നിവയുള്‍പ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.