KOYILANDY DIARY

The Perfect News Portal

കൊല്ലം കൊല്ലർകണ്ടി ജയകൃഷ്ണൻ ചികിത്സാ സഹായം തേടുന്നു.

ജയകൃഷ്ണനെ സഹായിക്കാൻ നമുക്ക് കൈകോർക്കാം.. കൊയിലാണ്ടി-കൊല്ലം കൊല്ലർ കണ്ടി ജയകൃഷ്ണൻ ചികിത്സാ സഹായം തേടുകയാണ്.. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ കൊല്ലം ചോർച്ച പാലത്തിനു സമീപം താമസിക്കുന്ന ജയകൃഷ്ണൻ വിധിയുടെ  ക്രൂരതയ്ക്ക് ഇരയായി വർഷങ്ങൾ പിന്നിടുകയാണ്. നട്ടെല്ലിന് കാൻസർ രോഗ ബാധിതനായി ഏറെ അവശനാണ് ഇപ്പോൾ.

കൂലിപ്പണി ചെയ്ത് നല്ല നിലയിൽ ജീവിക്കുമ്പോൾ കൈക്ക് വേദന വരികയും പിന്നീട് അത് നട്ടെല്ലിന് കാൻസർ ആണെന്ന് സ്ഥിരിക്കുകയുമായിരുന്നു. പിന്നീട് കോഴിക്കോടും മദ്രാസിലും ഒന്നിലധികം ഓപ്പറേഷനുകൾ നടന്നെങ്കിലും ജയകൃഷ്ണന് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരാനായില്ല. നാട്ടുകാർ പിരിച്ചെടുത്തതും കൈയിലുള്ളതും കടം വാങ്ങിയതും ഒക്കെ തീർന്നു.
ഇപ്പോൾ തലശ്ശേരി കാൻസർ സെൻ്ററിലെ ചികിത്സയിലാണ്.
Advertisements
മാസങ്ങളുടെ ഇടവേളയിൽ അയഡിൻ തെറാപ്പി ചെയ്യണം. ഇതിന് നാല്പതിനായിരം രൂപയോളം കണ്ടെത്തണം. അവിടെയെത്താൻ വാഹനവും വേണം. നാട്ടുകാരായ ചിലർ വാഹനം സൗജന്യമായി നല്കിയാണ് തലശ്ശേരി കാൻസർ സെൻ്ററിലെ ചികിത്സ മുടങ്ങാതെ നടത്തി വന്നത്. ഇരുന്നിടത്ത് നിന്ന് അനങ്ങാൻ പോലും ആവാത്ത സ്ഥിതിയാണ് ഇപ്പോൾ ജയകൃഷ്ണൻ്റേത്. ഇതിന് ചെറിയ മാറ്റം വരുമെന്ന പ്രതീക്ഷയിൽ ഫിസിയോ തെറാപ്പിയും ചെയ്യുന്നുണ്ട്.
ഇതിനായി കൊയിലാണ്ടി ഹോമിയോ ആശുപത്രിയിൽ എത്താനുള്ള ഓട്ടോ കാശുപോലും  ജയകൃഷ്ണൻ്റെ കുടുംബത്തിൻ്റെ പക്കൽ ഇല്ല എന്നതാണ് സത്യം. ഇതിനു പുറമേയാണ് മാസത്തിൽ കുറഞ്ഞത് 500 രൂപയെങ്കിലും മരുന്നിനായി കണ്ടത്തേണ്ടി വരുന്നത്. ജയകൃഷ്ണൻ രോഗബാധിതനായതോടെ ദാരിദ്ര്യത്തിൻ്റെ നെല്ലിപടികണ്ട അവസ്ഥയിലാണ് കുടുംബം. ജയകൃഷ്ണൻ്റെ അമ്മയും വാർദ്ധക്യ സഹജമായ രോഗത്തിൻ്റെ പിടിയിലാണ്.
നിത്യരോഗികളായ ഭർത്തൃമാതാവിനെയും ഭർത്താവിനെയും പൂർണ ഉത്തരവാദിത്തത്തോടെ പരിചരിക്കുന്ന ജയകൃഷ്ണൻ്റെ ഭാര്യ ഷീന ഒരത്ഭുതം തന്നെയാണ്. പത്താം ക്ലാസിലും അതിനു താഴെയും പഠിക്കുന്ന മകൻ്റെയും മകളുടെയും പഠനം പ്രാരാബ്ധത്തിൽ പെട്ട് മുടങ്ങാതെ  മുന്നോട്ടു കൊണ്ടു പോകുന്നതും  ഷീനയുടെ മിടുക്ക് ഒന്നുകൊണ്ട് മാത്രമാണ്. ഈ അവസ്ഥയിൽ  അവർക്ക് ജോലിക്ക് പോയി കുടുംബത്തെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയാത്ത സാഹചര്യത്തിൽ അവരെ സഹായിക്കേണ്ട ബാധ്യത നമ്മൾ നാട്ടുകാർക്കുണ്ട്.
Advertisements
ജയകൃഷ്ണൻ്റെ വീടും വളരെ ശോചനീയമായ അവസ്ഥയിലാണ്. ലൈഫ് പദ്ധതിയിൽ പുതിയ വീട് അനുവദിച്ച് കിട്ടിയിട്ടുണ്ടെങ്കിലും അത് യാഥാർത്ഥ്യമാകണമെങ്കിൽ പദ്ധതി തുക മാത്രം മതിയാവില്ല. ഇതിന് കുടുതൽ പിന്തുണ നല്കാനും ജയകൃഷ്ണൻ്റെ കുടുംബത്തെ സഹായിക്കാനുമായി ഒരു വാട്സപ്പ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പിൽ ചേരാനുള്ള ലിങ്ക് ചുവടെ: https://chat.whatsapp.com/KkNNVMDz9FwGw2dJdSwfUM
ഒരു വ്യക്തിക്കോ സംഘടനക്കോ  ഏറ്റെടുക്കാവുന്നതിലും അധികമാണ് ജയകൃഷ്ണനും കുടുംബവും ഇപ്പോൾ നേരിടുന്ന പ്രതിസന്ധി. ആയതിനാൽ ജയകൃഷ്ണനെ സ്നേഹിക്കുന്നവരും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തത്പരരായവരും   തങ്ങളാൽ കഴിയുന്ന തുക അതെത്ര ചെറുതായാൽപ്പോലും നേരിട്ട് ജയകൃഷ്ണൻ്റെ ചികിത്സാ ചെലവിലേക്കായി അദ്ദേഹത്തിൻ്റെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്ത് സഹായിക്കാൻ സഹായ കമ്മിറ്റി അഭ്യർത്ഥിച്ചിരിക്കുന്നു.
A/C No: 0837101051273
lFSC: CNRB 0000 837
G Pay No.8086804431
Phone: 9447083693