KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സിവിൽ ജഡ്ജ് ലക്ഷ്മി പ്രിയക്ക് സ്വീകരണം നൽകി

കൊയിലാണ്ടി: കൊയിലാണ്ടി സിവിൽ ജഡ്ജ് ആയി ചുനിയമിതയായ ബാർ അസോസിഷനിൽ മെമ്പറായിരുന്ന അഡ്വ. ലക്ഷ്മി പ്രിയക്ക് ബാർ അസാസിയേഷൻ സ്വീകരണം നൽകി. ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. വിനോദ് കുമാർ ലക്ഷ്മിപ്രിയയെ  ഷാൾ അണിയിച്ച് മൊമൻ്റോ നൽകി ആദരിച്ചു.
യോഗത്തിൽ അഭിഭാഷകരായ ജതിഷ് ബാബു. സി.എസ്, എൻ. ചന്ദ്രശേഖരൻ, കെ.വിജയൻ, എളാട്ടേരി ശങ്കരൻ, വി. സത്യൻ, കെ.ബി. ജയകുമാർ, പി. പ്രശാന്ത്, ലക്ഷ്മിബായ്, വി.വി. ജിഷ, അജ്മില എം, ഷജിത് ലാൽ എൻ എസ് , എന്നിവരും അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർമാരായ ജിതിൻ, തോമസ് എന്നിവരും ക്ലാർക്ക് അസോസിയേഷൻ സെക്രട്ടറി മോഹനനൻ എന്നിവരും പ്രസംഗിച്ചു.
Advertisements
ബാർ അസോസിയേഷൻ സെക്രട്ടറി ബിനോയ് ദാസ് സ്വാഗതവും, ട്രഷർ എൻ. ലിജിൻ നന്ദിയും പറഞ്ഞു. സിവിൽ ജഡ്ജ് ലക്ഷ്മി പ്രിയ ബാർ അസോസിയേഷൻ നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിച്ചു.