KOYILANDY DIARY

The Perfect News Portal

പാലിയേറ്റീവ് കെയർ കിപ്പ് (KIP) ജില്ലാതല വളണ്ടിയർ സംഗമം

കോഴിക്കോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ കിപ്പ് (KIP) ജില്ലാതല വളണ്ടിയർ സംഗമം അഭയം ചേമഞ്ചേരിയുടെ ആതിഥേയത്വത്തിൽ പൂക്കാട് കലാലയം സർഗ്ഗവനിയിൽ വെച്ചു നടന്നു. കിപ്പ് (KIP) നു കീഴിൽ ജില്ലയിലെ 81 ക്ലിനിക്കുകളിൽ നിന്നും എത്തിച്ചേർന്ന അഞ്ഞൂറിൽപരം സന്നദ്ധ വളണ്ടിയർമാർക്ക് ‘പരിചരണവും പരിശീലനവും ഗുണമേൻമയോടെ’ എന്ന ആശയത്തിൽ ഊന്നിയാണ് ക്ളാസുകളും ചർച്ചകളും സംവാദങ്ങളും നടന്നത്.
ചടങ്ങ് ഡബ്ല്യു. എച്ച്. ഒ കൊളാബ്രേറ്റിംഗ് ഡയരക്ടർ ഡോ. കെ. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഇനീഷ്യറ്റീവ് ഇൻ പാലിയേറ്റീവ് കെയർ ചെയർമാൻ കെ. അബ്ദുൾമജീദ് അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് ഗൃഹപരിചരണം ഗുണനിലവാരം എന്ന പുസ്തകത്തിൻ്റെ പ്രകാശനം കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എൻ അശോകൻ നിർവ്വഹിച്ചു. കിപ്പ് ട്രഷറർ ഒ.ടി. സുലൈമാൻ പുസ്തകം ഏറ്റുവാങ്ങി.
Advertisements
കിപ്പ്  ജനറൽ സെക്രട്ടറി  നിസാർ അഹമ്മദ് ബിജുമോൻ റിപ്പോർട്ട് അവതരിപ്പിച്ചു. സാലിഹ് വളാഞ്ചേരി സംസാരിച്ചു. ഡോ. അതുൽ ജോസഫ് മാനുവൽ, ഡോ. വർഷ, ഡോ. വിഷ്ണുപ്രസാദ്, സുഹാസ്, നമ്പാത്ത് മറിയാമ്മ ബാബു, ശശി കൊളോത്ത് എന്നിവർ ക്ലാസ് നയിച്ചു. കെ. മധുസൂദനൻ സ്വാഗതവും സത്യനാഥൻ മാടഞ്ചേരി നന്ദിയും പറഞ്ഞു.