KOYILANDY DIARY

The Perfect News Portal

കൊച്ചി ജലമെട്രോ പദ്ധതി, എട്ട്‌ ബോട്ടുജെട്ടികൾ പൂർണസജ്ജമായി.

കൊച്ചി ജലമെട്രോ പദ്ധതിക്കായി എട്ട്‌ ബോട്ടുജെട്ടികൾ പൂർണസജ്ജമായി. ഹൈക്കോടതി, വൈപ്പിൻ,  കാക്കനാട്‌, വൈറ്റില, ബോൾഗാട്ടി, സൗത്ത്‌ ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ ജെട്ടികളാണ്‌ സർവീസ്‌ ആരംഭിക്കാവുന്ന രീതിയിൽ നിർമാണം പൂർത്തിയാക്കിയത്‌. കൂടുതൽ ബോട്ടുകൾ എത്തുന്നതോടെ  ഇവിടെ പരീക്ഷണഓട്ടം നടത്താനുള്ള ഒരുക്കത്തിലാണ്‌ അധികൃതർ.
ഡിസംബറിൽ ഉദ്‌ഘാടനം പ്രതീക്ഷിക്കുന്ന ഹൈക്കോടതി – വൈപ്പിൻ റൂട്ടിൽ ബോട്ടുകളുടെ പരീക്ഷണഓട്ടം ഇപ്പോൾ നടന്നുവരികയാണ്‌. പദ്ധതിക്കായി ഇതുവരെ ലഭിച്ച അഞ്ച്‌ ബോട്ടുകളും ഇവിടെ ഓടുന്നുണ്ട്‌. നൂറുപേർക്ക്‌ കയറാവുന്ന ബോട്ടുകളാണിവ. 20 മിനിറ്റ്‌ ഇടവേളയിലാണ്‌ ബോട്ടുകൾ ഓടിക്കുന്നത്‌.
ബോൾഗാട്ടി വഴിയാണ്‌ വൈപ്പിനിലേക്കും തിരിച്ചുമുള്ള യാത്ര. ജലമെട്രോയിൽ 14 മിനിറ്റുകൊണ്ട്‌ വൈപ്പിനിൽ എത്താം. ജലമെട്രോയ്‌ക്ക്‌ അനുബന്ധമായി അടിയന്തര സർവീസ്‌ ബോട്ടും ലഭിച്ചിട്ടുണ്ട്‌.
Advertisements