KOYILANDY DIARY

The Perfect News Portal

പെരുവട്ടൂരിൽ 71 വയസ്സുള്ള സ്ത്രീ കിണറ്റിൽ വീണു മരണപ്പെട്ടു.

പെരുവട്ടൂരിൽ 71 വയസ്സുള്ള സ്ത്രീ കിണറ്റിൽ വീണു മരണപ്പെട്ടു.. കൊയിലാണ്ടി പെരുവട്ടൂർ കക്കാട് വീട്ടിൽ ലക്ഷ്മി (71) ആണ് വീട്ടു മുറ്റത്തെ  കിണറ്റിൽ വീണു മരണപ്പെട്ടത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനൂപ് കിണറ്റിൽ ഇറങ്ങി മറ്റ് സേനാഗങളുടെ സഹായത്തോടുകൂടി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് ഇവരെ പുറത്തെത്തിച്ചു. അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹം താലൂക്കാശുപത്രിയിലേക്ക് മാറ്റി.
ഫയർ സ്റ്റേഷൻ ഓഫീസർ സിപി ആനന്ദൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കെ ടി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത് ബി, ഇർഷാദ്, നിധി പ്രസാദ് ഇ എം, റിനീഷ് പി കെ, നിതിൻരാജ്, ഹോംഗാര്‍ഡ്  സുജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. ഭർത്താവ്: രാമകൃഷ്ണ പിള്ള: മക്കൾ: സന്തോഷ്, പ്രജി.
Advertisements