KOYILANDY DIARY

The Perfect News Portal

കിസാൻസഭ ദേശീയ സമ്മേളനം: കൊടിമര ജാഥയ്ക്ക് സ്വീകരണം നൽകി

കൊടിമര ജാഥയ്ക്ക് സ്വീകരണം നൽകി. കൊയിലാണ്ടി: കിസാൻസഭാ അഖിലേന്ത്യാ സമ്മേളനത്തിലെ പൊതുസമ്മേളന നഗറിയിലേയ്ക്ക് കയ്യൂരിൽ നിന്നാരംഭിച്ച കൊടിമര ജാഥയ്ക്ക് കൊയിലാണ്ടിയിൽ ഉജ്വല സ്വീകരണം നൽകി. മുത്തുക്കുടയുടെയും ബാൻ്റ് വാദ്യങ്ങളുടെയും  അകമ്പടിയോടെ പുതിയ ബസ്റ്റാൻ്റ് പരിസരത്തൊരുക്കിയ സ്വീകരണ പരിപാടിയിൽ സി അശ്വനി ദേവ് അധ്യക്ഷനായി. സംഘാടക സമിതിക്കു വേണ്ടി നാട്ടിലുൽപാദിപ്പിച്ച ജൈവ പച്ചക്കറികൾ നൽകി കെ സത്യൻ ജാഥയെ സ്വീകരിച്ചു.
ജാഥാ ലീഡർ വത്സൻ പനോളിയേയും മാനേജർ ഷൗക്കത്തിനേയും നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ, ടി.വി. ഗിരിജ എന്നിവരും വിവിധ വർഗ്ഗ ബഹുജന സംഘടനകൾക്കു വേണ്ടിയും  ഹാരാർപ്പണം ചെയ്തു. കേന്ദ്ര കമ്മിറ്റിയംഗം പി വിശ്വൻ, ജില്ലാ സെക്രട്ടറി ജോർജ് എം തോമസ്, പ്രസിഡണ്ട് എം മെഹബൂബ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ അസ്വ: ഇ.കെ.നാരായണൻ, ബാബു പറശ്ശേരി, കെ ഷിജു, കെ.പി. ചന്ദ്രി, തുടങ്ങിയവർ പങ്കെടുത്തു. പി കെ ബാബു സ്വാഗതവും പി.സി. സതീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.