KOYILANDY DIARY

The Perfect News Portal

കേരള വികലാംഗ സഹായ സമിതി 49-ാം ‘സംസ്ഥാന സമ്മേളനം

കൊയിലാണ്ടി: കേരള വികലാംഗ സഹായ സമിതി 49-ാം ‘സംസ്ഥാന സമ്മേളനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉൽഘാടനം ചെയ്തു. അംഗ പരിമിതരുടെ പ്രശ്നങ്ങൾ സർക്കാർ അനുഭാവപൂർണ്ണമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പി.വി. നാമദേവൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ.സത്യൻ, ഒ. ഗംഗാധരൻ, കെ.കെ. ശ്രീധരൻ, പി. രാധാകൃഷ്ണൻ, ജോൺ തോമസ്, ചന്ദ്രൻ മാസ്റ്റർ മുസ്ഥഫ ചെമ്മാട്, സംസാരിച്ചു.

Advertisements

വിവിധ കലാ മത്സരങ്ങളും സംഘടിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പ്രകടനം നടത്തി. പുതിയ ഭാരവാഹികളായി. പി.വി. വാമദേവൻ (പ്രസിണ്ട്) എം.കെ. സത്യൻ (ജന സിക്രട്ടറി) കെ.കെ. അശോകൻ, പി.രാധാകൃഷ്ണൻ, രതീഷ് കുണ്ടംകുഴി, മാമൻ ഈപ്പൻ, (വൈ.പ്രസിഡണ്ട്) ഒ.എം. നാസർ, അബ്ദുറഹിമാൻ മാസ്റ്റർ, മുസ്ഥഫ ചെമ്മാട് (ജോ. സെക്രട്ടറിമാർ) പി. വേലായുധൻ (ട്രഷറർ) വനിതാ കമ്മിറ്റി കൺവീനറായി കെ.പി. സുജിതയെയും, ചെയർമാനായി. റംല റസാക്കിനെയും തെരഞ്ഞെടുത്തു.