KOYILANDY DIARY

The Perfect News Portal

മണ്ണിനെ തൊട്ടറിഞ്ഞ് സി.കെ.ജി.എം.എച്ച്.എസ്.എസ് വിദ്യാർത്ഥികൾ

മണ്ണ് പരിശോധനാ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.. ചിങ്ങപുരം : ഡിസംബർ 5 ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മണ്ണ് പരിശോധനാ കേന്ദ്രത്തിന്റെയും മൊബൈൽ ടെസ്റ്റിംഗ് ലബോറട്ടറി തിക്കോടിയുടെയും ആഭിമുഖ്യത്തിൽ സി.കെ.ജി. മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഭൂമിക പരിസ്ഥിതി ക്ലബ്ബിന് കീഴിൽ മണ്ണ് പരിശോധനാ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് അച്ചുതൻ ആളങ്ങാരി അധ്യക്ഷത വഹിച്ചു. ടി.എം റജുല, പി. ശ്യാമള, ഇ. സുരേഷ് ബാബു, ഇബ്രാഹിം തിക്കോടി, സ്മിത നന്ദിനി, വി.വി സുരേഷ്, ഷർലി, കെ.കെ മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു. അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് ബാബു എ.ജി ബോധവൽകരണ ക്ലാസ് നടത്തി. ടി.സതീഷ് ബാബു സ്വാഗതവും കെ.വി അൽതാസ് നന്ദിയും പറഞ്ഞു.*