KOYILANDY DIARY

The Perfect News Portal

മൂന്നാറിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന

മൂന്നാർ: മൂന്നാറിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. സെവൻമല എസ്‌റ്റേറ്റ് പാർവതി ഡിവിഷനിലാണ് രാവിലെ എട്ടുണിയോടെ കാട്ടാനയെത്തിയത്. കട്ടക്കൊമ്പൻ എന്ന ആനയാണ് ഇറങ്ങിയതെന്നാണ് വിവരം. ലയങ്ങൾക്ക് സമീപമാണ് കൊമ്പനെത്തിയത്. എന്നാൽ വനംവകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല. കാഞ്ഞിരവേലിയിലും ആനയിറങ്ങിയതായി നാട്ടുകാർ പറഞ്ഞു. രാത്രി പ്രദേശത്തെത്തിയ കൊമ്പൻ കൃഷി നശിപ്പിച്ചതായി പരാതിയുണ്ട്.