KOYILANDY DIARY

The Perfect News Portal

സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനായി ചമ്പാവ് അരി നൽകും; മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: നെൽ കർഷകരിൽനിന്ന്‌ സംഭരിക്കുന്ന ചമ്പാവ് അരി അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനായി നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്തെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന നെല്ല് സംഭരിച്ച്‌ അരിയാക്കി മാറ്റി നിലവിൽ റേഷൻ കടകളിലൂടെ നൽകുന്നുണ്ട്. ഈ അരി സ്കൂൾ കുട്ടികൾക്ക് നൽകണമെന്നാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്. ആവശ്യമുള്ള അരി നൽകാൻ തയ്യാറാണെന്ന് ഭക്ഷ്യവകുപ്പ് വിദ്യാഭ്യാസവകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അനുമതിക്കായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.