KOYILANDY DIARY

The Perfect News Portal

കാപ്പാട് സ്നേഹതീരം പത്താം വാർഷികം ആഘോഷിച്ചു

കാപ്പാട് സ്നേഹതീരം പത്താം വാർഷികം.. കൊയിലാണ്ടി: കനിവ് സോഷ്യൽ വെൽഫയർ ആൻഡ്‌ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന സ്നേഹതീരം അഗതി മന്ദിരത്തിന്റെ പത്താം വാർഷികം തുറമുഖ – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. വനിതാ ബ്ലോക്കിൽ പുതുതായി നിർമിച്ച ഒന്നാം നിലയുടെയും കിച്ചൻ ബ്ലോക്കിന്റെയും ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ട്രസ്റ്റ്‌ ചെയർമാൻ അബ്ദുല്ലക്കോയ കണ്ണങ്കടവ് അധ്യക്ഷത വഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം. കെ. മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി.
പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് പി. ബാബുരാജ്, ചേമഞ്ചേരി പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം എം. പി. മൊയ്‌തീൻ കോയ, പഞ്ചായത്തംഗം അബ്ദുല്ലക്കോയ വലിയാണ്ടി, സത്യനാഥൻ മടഞ്ചേരി, റഷീദ് വെങ്ങളം, സാദിഖ്‌ ടി. വി, ടി. വി ചന്ദ്രഹാസൻ, ടി. ടി. ബഷീർ, നവാസ് കാപ്പാട്, പി. എൻ. ഉമ്മർ, അനസ് കാപ്പാട്, ടി. വി. മുഹമ്മദ്‌ സുഹൈൽ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ പി. പി. അഷ്‌റഫ്‌ സ്വാഗതവും സെക്രട്ടറി എം. കെ. റഷീദ് നന്ദിയും പറഞ്ഞു.
Advertisements
രാവിലെ നടന്ന സ്നേഹ സദസ്സ് മുൻമന്ത്രി പി. കെ. കെ. ബാവ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ. അബ്ദുല്ലക്കോയ അധ്യക്ഷത വഹിച്ചു. ഡോക്ടർ എൻ. കെ. ഹമീദ്, ടി. എം. അഹമ്മദ് കോയ ഹാജി എന്നിവർ ചേർന്ന് പി. കെ. കെ. ബാവക്ക് സ്നേഹതീരത്തിന്റെ ആദരം നൽകി. മെഡിക്കൽ കോളേജ് കനിവ് ചെയർമാൻ വി. പി. ബഷീർ മുഖ്യ പ്രഭാഷണം നടത്തി. ഫസ്‌ലി ഹബീബ, എം. കെ. മുസ്തഫ എന്നിവർ സംസാരിച്ചു. സെക്രട്ടറി ബഷീർ പാടത്തൊടി സ്വാഗതം പറഞ്ഞു. തുടർന്ന് ഫോക് ആർട്സ് കോഴിക്കോടിന്റെ നേതൃത്വത്തിൽ കലാനിശയും അരങ്ങേറി.