KOYILANDY DIARY

The Perfect News Portal

കെ. ഫോണിൻ്റെ ഉദ്ഘാടനം സംസ്ഥാനത്ത് ജനകീയ ഉത്സവമാക്കും

തിരുവനന്തപുരം: എൽഡിഎഫ്‌ സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന്റെ  ഉദ്‌ഘാടനം ജനകീയ ഉത്സവമാക്കും. ജൂൺ അഞ്ചിന്‌ നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്‌ഘാടനം ചെയ്യും. ഈ സമയം എല്ലാ മണ്ഡലത്തിലും വിപുലമായ പരിപാടി നടക്കും. എംഎൽഎമാർ നേതൃത്വം നൽകും. ഇവിടെ സംസ്ഥാനതല പരിപാടിയുടെ തത്സമയ സംപ്രഷണവുമുണ്ടാകും. ഗുണഭോക്താക്കളുടെ വീടുകളിലും തദ്ദേശസ്ഥാപനങ്ങളിലും ആഘോഷം സംഘടിപ്പിക്കും.

ഇന്റർനെറ്റ്‌ അവകാശമായി പ്രഖ്യാപിച്ചതിന്റെ തുടർച്ചയായിട്ടാണ്‌ സംസ്ഥാനത്ത്‌  കേരള ഫൈബർ ഒപ്‌റ്റിക്‌ നെറ്റ്‌വർക്ക്‌ (കെ ഫോൺ) വഴി സാർവത്രിക ഇന്റർനെറ്റ്‌ ലഭ്യത ഉറപ്പാക്കാൻ തീരുമാനിച്ചത്‌. പദ്ധതിയിലൂടെ 30,000 സർക്കാർ സ്ഥാപനത്തിനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്ക്‌ സൗജന്യമായും മറ്റുള്ളവർക്ക്‌ കുറഞ്ഞ നിരക്കിലും  ഇന്റർനെറ്റ്‌ നൽകും.

Advertisements