KOYILANDY DIARY

The Perfect News Portal

അവിടനല്ലൂർ എൻ.എൻ. കക്കാട് സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ നീരജും ആദിത്യനും അമേരിക്കയിലേക്ക്

അവിടനല്ലൂർ: അവിടനല്ലൂർ എൻ.എൻ. കക്കാട് സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ നീരജ് എൻ, ആദിത്യൻ യു.എസ്. എന്നിവർ അമേരിക്കയിലേക്ക്.
അമേരിക്കയിലെ ലോസ് ഏഞ്ചലസ്സിൽ നടക്കുന്ന ഇൻ്റർനാഷനൽ സയൻസ് & എഞ്ചിനീയറിംഗ് ഫെസ്റ്റിൽ (ഐ.എസ്.എഫ്.ഇ.) നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കാൻ ടീം ഇന്ത്യയിലേക്ക് നീരജും ആദിത്യനും യോഗ്യത നേടി. മെയ് 11 മുതൽ 17 വരെയാണ് ഐ.എസ്.എഫ്.ഇ. നടക്കുന്നത്.