KOYILANDY DIARY

The Perfect News Portal

തലശേരി– മാഹി ബൈപ്പാസിൽ ഗർഡറുകൾ സ്ഥാപിക്കൽ; രാത്രികാല ട്രെയിൻ സർവീസുകൾക്ക്‌ നിയന്ത്രണം

കണ്ണൂർ: തലശേരി– മാഹി ബൈപ്പാസിൽ അഴിയൂരിൽ റെയിൽവേ മേൽപ്പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിനാൽ വ്യാഴാഴ്‌ച മുതൽ ഒമ്പതുവരെ രാത്രികാല ട്രെയിൻ സർവീസുകൾക്ക്‌ നിയന്ത്രണമേർപ്പെടുത്തി. 22638 മംഗളൂരു സെൻട്രൽ – എംജിആർ ചെന്നൈ സെൻട്രൽ വെസ്‌റ്റ്‌ കോസ്‌റ്റ്‌ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ രണ്ടര മണിക്കൂറിലധികം വൈകിയാണ്‌ സർവീസ്‌ നടത്തുക.

ചെന്നൈ സെൻട്രലിൽനിന്ന്‌ പുറപ്പെടുന്ന 22637 മംഗളൂരു സെൻട്രൽ – വെസ്‌റ്റ്‌ കോസ്‌റ്റ്‌ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌ എട്ടുവരെ മൂന്ന്‌ മണിക്കൂർ വൈകിയോടും. 19259 നമ്പർ കൊച്ചുവേളി – ഭാവ്‌നഗർ വീക്ക്‌ലി എക്‌സ്‌പ്രസ്‌ കൊച്ചുവേളിയിൽനിന്ന്‌ വ്യാഴാഴ്‌ച  മൂന്ന്‌ മണിക്കൂർ അമ്പത്‌ മിനിറ്റ്‌ വൈകിയാണ്‌ പുറപ്പെടുക. വെള്ളി  രാത്രി 8.25ന്‌ പുറപ്പെടേണ്ട 16338 നമ്പർ എറണാകുളം ജങ്‌ഷൻ ദ്വൈവാര ഓഖ എക്‌സ്‌പ്രസ്‌ ശനി പുലർച്ചെ 12.15ന്‌ പുറപ്പെടും.

 

12431 തിരുവനന്തപുരം – ഹസ്‌റത്ത്‌ നിസാമുദീൻ ജങ്‌ഷൻ രാജധാനി എക്‌സ്‌പ്രസ്‌ വെള്ളിയാഴ്‌ച തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ രാത്രി 7.15ന്‌ പകരം 2.30 മണിക്കൂർ വൈകിയാണ്‌ പുറപ്പെടുക. അഞ്ചിന്‌ രാത്രി 8.25ന്‌ എറണാകുളം ജങ്‌ഷനിൽനിന്ന്‌ പുറപ്പെടേണ്ട 12977 എറണാകുളം ജങ്‌ഷൻ–- അജ്‌മീർ ജങ്‌ഷൻ വീക്ക്‌ലി സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ ആറിന്‌ പുലർച്ചെ 12.05നും എറണാകുളത്തുനിന്ന്‌ അഞ്ചിന്‌ യാത്ര തിരിക്കേണ്ട  12224 എറണാകുളം ജങ്‌ഷൻ–-ലോക്മാന്യതിലക്‌ ദുരന്തോ എക്‌സ്‌പ്രസ്‌ 3.40മണിക്കൂർ വൈകി ആറിന്‌ പുലർച്ചെ 1.10നും യാത്രതിരിക്കും.

Advertisements

 

16334 നമ്പർ തിരുവനന്തപുരം സെൻട്രൽ –- വെരാവൽ വീക്ക്‌ലി എക്‌സ്‌പ്രസ്‌ തിരുവനന്തപുരത്തുനിന്ന്‌ 3.50 മണിക്കൂർ വൈകി, ആറിന്‌ രാത്രി 7.35നാണ്‌ പുറപ്പെടുക. വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിൽ മാവേലി ഉൾപ്പെടെയുള്ള അഞ്ച്‌ ട്രെയിനുകളും വൈകും. 12618 ഹസ്‌റത്ത്‌ നിസാമുദ്ദീൻ – എറണാകുളം ജങ്‌ഷൻ മംഗള ലക്ഷദ്വീപ്‌ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ ട്രെയിൻ 3.20 മണിക്കൂർ വെകി ഓടും.

 

12081 കണ്ണൂർ– തിരുവനന്തപുരം ജനശതാബ്ദി 20 മിനിറ്റ്‌ വൈകും. 12218 ചണ്ഡീഗഢ്‌ – കൊച്ചുവേളി സമ്പർക്കക്രാന്തി സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ 2.40 മണിക്കൂർ വൈകും. 12685 ചെന്നൈ സെൻട്രൽ– മംഗളുരു സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌  1.10 മിനിറ്റ്‌ വൈകും. 16604 തിരുവനന്തപുരം– മംഗളൂരു മാവേലി എക്‌സ്‌പ്രസ്‌ ഒരു മണിക്കൂറും 10215 മഡ്‌ഗാവ് ജങ്‌ഷൻ– എറണാകുളം ജങ്ഷൻ വീക്ക്‌ലി സൂപ്പർഫാസ്‌റ്റ്‌ തിങ്കളാഴ്‌ച രണ്ട്‌ മണിക്കൂറും വൈകും.