KOYILANDY DIARY

The Perfect News Portal

മതസ്പർധയുണ്ടാക്കാൻ ശ്രമിച്ച കേസിൽ കേന്ദ്രമന്ത്രിക്കെതിരെ പൊലീസ്‌ അന്വേഷണം തുടങ്ങി

കൊച്ചി: മതസ്പർധയുണ്ടാക്കാൻ ശ്രമിച്ച കേസിൽ കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖറിനെതിരെ പൊലീസ്‌ അന്വേഷണം തുടങ്ങി. കളമശേരി സ്ഫോടന പശ്ചാത്തലത്തിൽ സമൂഹമാധ്യമത്തിലൂടെ മതസ്പർധയുണ്ടാക്കി ലഹളയുണ്ടാക്കാൻ ശ്രമിച്ചതിന്‌ സെൻട്രൽ പൊലീസാണ്‌ കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്ത്‌.

വിദ്വേഷപ്രചാരണം നടത്തിയ സമൂഹമാധ്യമ അക്കൗണ്ട്‌ രാജീവിന്റേതാണോയെന്ന്‌ ഉറപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായി ഫെയ്‌സ്‌ബുക് അധികൃതരോട്‌ വിവരങ്ങൾ തേടി. എറണാകുളം സിറ്റി സൈബർ സെൽ എസ്ഐ വൈ ടി പ്രമോദ്‌ നൽകിയ പരാതിയിലാണ്‌ ജാമ്യമില്ലാവകുപ്പ് ഉൾപ്പെടെ ചുമത്തി കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്‌.

 

ഒരു മതവിഭാഗത്തിനെതിരെ സ്പർധയുണ്ടാക്കി കേരളത്തിലെ സൗഹാർദ അന്തരീക്ഷം തകർത്ത്‌ ലഹളയുണ്ടാക്കാൻ രാജീവ്‌ ചന്ദ്രശേഖർ ശ്രമിച്ചെന്നാണ്‌ പരാതി. കളമശേരി സ്‌ഫോടനം നടന്ന ദിവസം മുതൽ ‘രാജീവ്‌ ചന്ദ്രശേഖർ’ എന്ന ഫെയ്‌സ്‌ബുക് പേജിലൂടെ പ്രകോപനപരമായ അഭിപ്രായപ്രകടനം നടത്തുകയും സമൂഹമാധ്യമങ്ങൾവഴി പ്രചരിപ്പിക്കുകയും ചെയ്തെന്ന്‌ പരാതിയിലുണ്ട്‌.

Advertisements