KOYILANDY DIARY

The Perfect News Portal

ലോകത്തിലെ ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 8-ാം സ്ഥാനത്ത്

ലോകത്തിലെ ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 8-ാം സ്ഥാനത്ത്. അതിരൂക്ഷമായ മലിനീകരണം നേരിടുന്ന ലോകത്തെ 50 നഗരത്തില്‍ 39 എണ്ണവും ഇന്ത്യയിലാണ്. മഹാരാഷ്ട്രയിലെ ഭിവണ്ടി, ഡല്‍ഹി, ബീഹാറിലെ പട്ന, ദര്‍ബംഗാ, അസോപുര്‍, ചപ്രാ, ഉത്തര്‍പ്രദേശിലെ ഗാസിയാബാദ്, മുസഫര്‍നഗര്‍, ഗ്രേയ്റ്റര്‍ നോയിഡ, ഹരിയാനയിലെ ധാരുഹേഡ, ബഹാദുര്‍ഗഢ്, ഫരീദാബാദ് തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളാണ് അതിരൂക്ഷമായ മലിനീകരണം നേരിടുന്നത്.

സ്വിറ്റ്സര്‍ലാന്‍ഡിലെ വായുനിലവാര സാങ്കേതിക വിദ്യ കമ്പനിയായ ഐക്യൂ എയര്‍ 2022 ൽ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരമാണ് വായുനിലവാരം ഏറ്റവും മോശമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ എട്ടാംസ്ഥാനത്തുള്ളത്.