ജോസ് കണ്ടോത്ത് സീനിയർ ചേംബർ ഇൻ്റർനാഷണലിൻ്റെ പുതിയ ദേശീയ സെക്രട്ടറി ജനറൽ

സീനിയർ ചേംബർ ഇൻ്റർനാഷണലിൻ്റെ പുതിയ ദേശീയ സെക്രട്ടറി ജനറലായി കൊയിലാണ്ടി സ്വദേശി ജോസ് കണ്ടോത്തിനെ തെരഞ്ഞെടുത്തു. മാഹി ഡെൻ്റൽ കോളേജിൽ വെച്ച് നടന്ന സീനിയർ ചേംബർ ഇൻ്റർനാഷണൽ സമ്മേളനത്തിലാണ് 2023-24 വർഷത്തെ സീനിയർ ചേംബർ ഇൻ്റർനാഷനൽ ദേശീയ സെക്രട്ടറി ജനറലായി ജോസിനെ തെരഞ്ഞെടുത്തത്. SCI കൊയിലാണ്ടി ലീജിയണിലെ സീനിയറായിരുന്നു ജോസ്.
