KOYILANDY DIARY

The Perfect News Portal

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ അഞ്ച് വർഷം തടവും, ഒരു ലക്ഷം പിഴയും.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ അഞ്ച് വർഷം തടവും, ഒരു ലക്ഷം രൂപ പിഴയും. കൊയിലാണ്ടി: പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി പേരാമ്പ്ര ഏരവട്ടൂർ കിഴക്കയിൽ വീട്ടിൽ കുഞ്ഞികൃഷ്ണൻ എന്ന മണി (60) ക്കാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി. പി പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്.  പിഴ സംഖ്യ ബാലികക്കു നൽകാനും വിധി ന്യായത്തിൽ പറയുന്നു.

2020 ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ പെട്ടിക്കടയിൽ കൂട്ടുകാരുടെ കൂടെ സാധനം  പോയ ബാലികയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. വീട്ടിൽ എത്തിയ ബാലിക  അമ്മയോട് വിവരം പറയുകയായിരുന്നു. പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിൻ്റെ അന്വേഷണം നടത്തിയത് സബ്ബ് ഇൻസ്‌പെക്ടർ പി. കെ. റൗഫ് ആയിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വക്കറ്റ് പി. ജെതിൻ ഹാജരായി.