KOYILANDY DIARY

The Perfect News Portal

IMA നാഷണൽ പ്രസിഡൻറ്സ് അപ്രീസിയേഷൻ അവാർഡ്. ഡോ. സന്ധ്യാ കുറുപ്പിന്

IMA നാഷണൽ പ്രസിഡൻറ്സ് അപ്രീസിയേഷൻ അവാർഡ്. ഡോ. സന്ധ്യാ കുറുപ്പിന്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ അവാർഡ് കമ്മിറ്റിയാണ് 2021-22 വർഷത്തേക്കുള്ള “IMA നാഷണൽ പ്രസിഡൻറ്സ് അപ്രീസിയേഷൻ അവാർഡിന് ” ഡോ. സന്ധ്യാ കുറുപ്പിനെ തെരഞ്ഞെടുത്തത്. കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഫിസിഷ്യനും പാലിയേറ്റീവ് രംഗത്തെ ശ്രദ്ധേയമായ പ്രവർത്തന മികവിനും ലഭിച്ച അംഗീകാരമാണ് അവാർഡ് എന്ന് അവാർഡ് കമ്മിറ്റി അറിയിച്ചു.

2022 ഡിസംബർ 26-28 തീയതികളിൽ അലഹബാദ് മെഡിക്കൽ അസോസിയേഷനിൽ ഉത്തർപ്രദേശ് അലഹബാദിലെ പ്രയാഗ്‌രാജിൽ നടക്കുന്ന ഐഎംഎ സെൻട്രൽ കൗൺസിലിന്റെ 83-ാമത് വാർഷിക യോഗത്തിൽ വെച്ച് ഐഎംഎ നാറ്റോൺ-2022-ൽ അവാർഡ് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.