ക്ഷേത്രം പുനർനിർമ്മാണത്തിന് കുറ്റിയടിക്കൽ കർമ്മം നടന്നു

ക്ഷേത്രം പുനർനിർമ്മാണത്തിന് കുറ്റിയടിക്കൽ കർമ്മം നടന്നു.. കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാൽ ദേവീക്ഷേത്രത്തിൽ തച്ചിലോൻ കന്നിക്കരുമകൻ ക്ഷേത്രത്തിൻ്റെ പുനർനിർമ്മാണത്തിന് കുറ്റിയടിക്കൽ കർമ്മം നടന്നു. ക്ഷേത്രം കാരണവർ കെ. കെ. രാഘവൻ മുഖ്യകാർമികത്വം വഹിച്ചു.
സപ്തതിമാരായ കെ.പി.സുജാതൻ, വി. പി. സുരേഷ് കുമാർ, ടി. പി. സോണിറ്റ്, ക്ഷേത്രശില്ലി വി.പി.വിനോദ് കുമാർ, സെക്രട്ടറി സി. പി. ഭാസ്കരൻ, സി.ഗോപാലൻ, കെ.കെ. ദാമോദരൻ, സി.ഗോപാലൻ, രതീഷ് കിഴക്കയിൽ എന്നിവർ നേതൃത്വം നൽകി.
