KOYILANDY DIARY

The Perfect News Portal

പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചു നിന്നാൽ ബി.ജെ.പി.യെ അധികാരത്തിൽ നിന്ന് താഴെ ഇറക്കാൻ കഴിയും: കെ. ഇ. ഇസ്മയിൽ

ബി.കെ.എം.യു ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ നടന്നു. അടുത്ത വർഷം നടക്കുന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചു നിന്നാൽ ബി.ജെ.പി.യെ അധികാരത്തിൽ നിന്ന് താഴെ ഇറക്കാൻ കഴിയുമെന്ന് ബി.കെ.എം യു ദേശീയ വൈസ് പ്രസിഡണ്ടും സി.പി.ഐ. നേതാവുമായ കെ. ഇ. ഇസ്മയിൽ പറഞ്ഞു. ബി.കെ.എം.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കർഷകത്തൊഴിലാളി പെൻഷൻ ഉപാധിരഹിതമായി നൽകണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ സിക്രട്ടറി കെ. കെ. ബാലൻ, സംസ്ഥാന സിക്രട്ടറിമാരായ എം. നാരായണൻ, കുമ്പളം രാജപ്പൻ, കിസാൻ സഭാ നേതാവ് കെ. നാരായണക്കുറുപ്പ്, എസ്. സുനിൽ മോഹൻ, എം. പ്രഭാകരൻ, എന്നിവർ സംസാരിച്ചു. പി. കെ. കണ്ണൻ (പ്രസിഡണ്ട്), ടി. സുരേഷ് (സെക്രട്ടറി) എന്നിവർ ഭാരവാഹികളായും 25 അംഗ ജില്ലാ കമ്മറ്റിയേയും, സംസ്ഥാന സമ്മേളന പ്രതിനിധികളായി 19 പേരേയും സമ്മേളനം തെരഞ്ഞെടുത്തു.

Advertisements